Pages

Tuesday, November 27, 2012

"പാസ്റ്റ് ഹിസ്റ്ററി" A 'tail' from Mens Hostel


"Yes...its another inter batch 'line'.... ,അല്ലെങ്കില്‍ ........അല്ലെങ്കില്‍ ......ഇത്ര ദൂരെ നിന്നേ അവളെന്നെ നോക്കി ചിരിച്ചതെന്തിന് ? അതും ഒരു ആപ്ലിക്കേഷന്റെ എല്ലാവിധ ഭാവഭേദങ്ങളോടും കൂടി .....,സംശയമില്ല , ഇതു പച്ചസിഗ്നല്‍ തന്നെ ."

ലൈബ്രറിയിലേക്കുള്ള യാത്ര ഇന്നത്തോടെ അവസാനിപ്പിക്കാം .ജൂനിയര്‍ പെണ്‍കുട്ടികള്‍ക്ക് സെലക്ഷന്സും എക്സാമിനേഷന്‍ ടിപ്സും കൊടുത്തു മടുത്ത ആ നാളുകള്‍ ഇന്നത്തോടെ മറക്കാം .ജയന്‍,സ്റ്റാര്‍ തുടങ്ങിയ പട്ടങ്ങള്‍ ഇനി തനിക്കും സ്വന്തം .ഞാനെന്ന ചുള്ളന്‍ ഇനി ക്യാമ്പസില്‍ സംസാരവിഷയമാവും . കമ്പയിന്‍ട് സ്റ്റഡി ,കളേര്‍സ് & ക്രീംസ് , കവിത [dts] , ലിറ്റില്‍ കവിത .......ഹൊ! ഇത്രയൊന്നും ഉടനെ പ്രതീക്ഷിച്ചിരുന്നില്ല ......

........ചിന്തകള്‍ കാടുകയറുന്നു......അയ്യോ! മുന്നില്‍ L &T കുഴിച്ച ഒരു പുതിയ കുഴി ......ഇതു ഞാന്‍ കണ്ടിരുന്നില്ലല്ലോ ഇതുവരെയും ........വീഴ്ച

അതിഗംഭീരമായ ഒരു ശബ്ദം പുറപ്പെടുവിച്ചു . നിലവിളിയിലൂടെ ചുറ്റുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച അവന്‍ മുന്നിലുള്ള സ്റ്റേജില്‍ നില്‍ക്കുന്ന

അധ്യാപകന്‍റെ രൂപം തിരിച്ചറിഞ്ഞു . അങ്ങേരുടെ കയ്യില്‍ നിന്നും സ്ലിപ് ആയ ഡസ്ടെര്‍, താഴേക്കു പതിച്ചപ്പോള്‍ ഉണ്ടായ ഞെട്ടല്‍, താടിക്കുണ്ടായിരുന്ന താങ്ങ് തട്ടിതെറിപ്പിച്താണ്..... ഛെ....ഡബിള്‍ഹാന്‍ഡ്‌ സപ്പോര്‍ട്ടോടു കൂടി പിടിക്കപ്പെടാതെ ഉറങ്ങാനുള്ള തന്‍റെ കഴിവ് ബാക്ക് ബെഞ്ചുകളില്‍ സംസാര വിഷയമായിരുന്നു . കൂട്ടച്ചിരിയില്‍ മിഴിച്ചുനിന്ന പെണ്‍ മേധാവിത്വവും , നഷ്ടബോധവും അവന്‍റെ ചമ്മല്‍ ത്രേഷ് ഹോള്‍ഡ്‌ വളരെയധികം താഴ്ത്തി .

" നമ്മള്‍ക്കിതോക്കെയൊരു...... " ആ കൊമ്പന്‍സേറ്ററി പീസ് അവന്‍റെ ജാള്യത ഒന്നുകൂടി വെളിച്ചത്തു കൊണ്ടു വന്നതെയുള്ളു ..




*                             *                              *                                        *                            



പുതിയ ബാച്ച് എത്തി . ' ഗുരു ' ക്കന്മാരുടെ വിളയാട്ടകാലം . റാഗ് ചെയ്യാന്‍ മത്സരിക്കുന്ന തെമ്മാടിക്കൂട്ടങ്ങള്‍ക്കിടയിലെ കാണപ്പെട്ട ദൈവങ്ങള്‍..... ഉപയോക്താക്കളുടെ olfactory apparatus നു ദിവസവും ഷോക്ക്‌ ട്രീട്മെന്റ്റ് നല്‍കുന്ന ശോച്യാലയത്തില്‍ നിന്നും മുക്തി നേടി പുറത്തിറങ്ങിയ ഒരു തടിയനാണ് ഇന്നവന്‍റെ ഇര. ' ചേട്ടാ ഇതിങ്ങനെ കിടന്നാല്‍....... എങ്ങിനെയാ ? ' ഗുരുക്കന്മാരോട് അങ്ങോട്ടും ചോദ്യങ്ങളുതിര്‍ക്കാം . അതറിയാമെങ്കിലും നിറഞ്ഞ ആദരവോടെയാണ് അവന്‍ സംസാരിച്ചത് .




'എടാ നല്ലതൊന്നും കളയാനല്ലല്ലോ നീ അങ്ങോട്ടു പോയത്‌ . ഡോക്ടര്‍മാര്‍ എന്തും നേരിടാന്‍ പഠിക്കണം .'

ഉപദേശം പെട്ടെന്ന് ഉപസംഹരിക്കപ്പെട്ടു . പക്ഷെ ഗുരുവിന്‍റെ ചിന്തകള്‍ പതിവു പോലെ വിദൂര സാധ്യതകളുള്ള 'കട്ടച്ചരക്കുകളുടെ ' ലോകത്തിലേക്ക്‌ പോവുകയാണെന്നു മനസിലാക്കിയപ്പോള്‍ അവന്‍ എക്സിറ്റടിക്കാന്‍ ശ്രമം നടത്തി . ' ചേട്ടാ എട്ടുമണിയാകാറായി ....., attendace.....'



' എടാ സ്റ്റാറാകണമെങ്കില്‍ പത്തുമിനുട്ടെങ്കിലും വൈകിച്ചെല്ലണം.

നീയൊക്കെ ഞങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കുമല്ലോ ?

മറുപടി ഇങ്ങനെയായിരുന്നെങ്കിലും ' അപ്പൊ ശരി ചേട്ടാ , പൊയ്ക്കോട്ടേ ' എന്ന് അര്‍ഥം ധ്വനിപ്പിക്കുന്ന ഒരു മുഖഭാവത്തിലൂടെ
സമ്മതം വാങ്ങി ശിഷ്യന്‍ രംഗമൊഴിഞ്ഞു .

എവിടുന്നോ ഒപ്പിച്ച കോള്‍ഗേറ്റിന്‍റെയും ക്ലോസപ്പിന്‍റെയും ഒരു ഹെറ്ററോജീനസ് മിശ്രിതം പല്ലില്‍ പുരട്ടുന്നതിനിടയില്‍ ഗുരു ആലോചിച്ചു.. ..'കേസ് പ്രസന്‍റെഷന് ഇന്ന് തന്‍റെ ഊഴം . കട്ടു ചെയ്‌താല്‍ പണി പെണ്ണുങ്ങള്‍ക്ക്‌ '. സമാനമനസ്കരായ മൂന്നു പേരെ കണ്ടെത്തിയ അവന്‍ 'പുതുതായി ഉടലെടുത്ത കപ്പിള്‍സും വിജയ സാധ്യതകളും ' എന്ന വിഷയത്തില്‍ ഒരു ഇന്‍ററാക്ടീവ് ഡിസ്കഷന് നേതൃത്വം നല്‍കി . പാരവെക്കാന്‍ തല്ക്കാലം പഴുതുകളൊന്നും ഇല്ലെന്നു മനസിലാക്കിയ അവര്‍ , ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള ധാര്‍മിക ഉത്തരവാദിത്വത്തെ പരസ്പരം ഓര്‍മിപ്പിച്ചുകൊണ്ട് പിരിഞ്ഞു .



ഉച്ചയ്ക്കൊരുമണി . കുപ്രസിദ്ധമായ അവന്‍റെ പ്ലേറ്റ് ഹണ്ടിങ്ങിനെതിരെ ശക്തമായ പ്രതിഷേധസ്വരങ്ങള്‍ ഒറ്റപ്പെട്ട കോണുകളില്‍ നിന്നും കേട്ടു തുടങ്ങി . സാമ്പാര്‍, പരിപ്പ് , പുളിശ്ശേരി ഇവയിലേതു പേരും വിളിക്കാവുന്ന ഒരു പദാര്‍ത്ഥം , ശക്തമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് സ്റ്റെറിലൈസ് ചെയ്ത അച്ചാര്‍,ഒരു വശം വെന്ത മത്തി എന്നിവ നന്ദിയോടെയും താഴ്മയോടെയും ആണ് അവന്‍ ഏറ്റു വാങ്ങിയത് . മുന്നിലെ T.V.യില്‍ ജന്നിഫര്‍ ലോപ്പസിന്‍റെ കായികാഭ്യാസ പ്രകടനങ്ങള്‍ കൂടിയായപ്പോള്‍ ,ഒരു വാക്വം ക്ലീനര്‍ തറ വൃത്തിയാക്കുന്നതു പോലെ അവന്‍ ആ പാത്രം തുടച്ചു നീക്കി . വെള്ളം തിരിഞ്ഞു നോക്കാത്ത വേനലില്‍, കാന്‍റീനില്‍ നിന്നും ഭക്ഷണം കഴിച്ച് വയറിളക്കി ഹോസ്റ്റലിനെ വിറപ്പിച്ച ഒരു അനിയനും , പുറത്തുനിന്നു കഴിക്കാന്‍ തല്ക്കാലം പണം കയ്യിലില്ലാത്ത ചേട്ടനും തന്നെ ബഹുമാനത്തോടെ വീക്ഷിക്കുന്നതു കണ്ട അവന്‍ ആശയപ്പൊരുത്തം അഭിനയിച്ചു . ' എമ്മാതിരി വേസ്റ്റ്‌ ഭക്ഷണം ! അഡ്ജസ്റ്റു ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ .....? ' എണീറ്റു പോകുമ്പോള്‍ വേസ്റ്റ് എടുക്കുന്നയാളുടെ പണി ലഘൂകരിക്കാന്‍ കഴിഞ്ഞതിലുള്ള വന്യമായ സംതൃപ്തി അവന്‍റെ മുഖത്തു നിഴലിച്ചിരുന്നു . തനിക്കു വേണ്ടി ഒരുമിച്ചു

പ്രോക്സിയടിച്ച മൂന്നു പേരെ അദ്ധ്യാപകന്‍ കീറുന്നതായി ഉച്ചയുറക്കത്തിനിടയില്‍ അവന്‍ സ്വപ്നം കണ്ടു .




*                            *                               *                                  *                                






വാലന്റയിന്‍സ്‌ ഡേ ,ഫ്രണ്ട് ഷിപ്പ് ഡേ തുടങ്ങിയ പുണ്യാവസരങ്ങളില്‍ വനിതകളുടെ ആമാശയ വികസനത്തിനു വേണ്ടി യത്നിക്കുന്നതില്‍ അവന്‍ അത്യന്തം ആനന്ദം കണ്ടെത്തിയിരുന്നു . ഈ വേളകളില്‍ പട്ടി , പൂച്ച തുടങ്ങിയ വളര്‍ത്തു മൃഗങ്ങളുടെ നിശ്ചല രൂപങ്ങള്‍ സമ്മാനിക്കുന്നവരെ

ക്ലോസ് ഫ്രണ്ട് , സിസ്റ്റര്‍, ബഹന്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ സ്നേഹിക്കാനും ആരാധിക്കാനും അവന്‍ ശ്രമിച്ചു . പക്ഷെ ' ഫൈനാന്‍സ് മിനിസ്റ്റര്‍ ' (ചിലപ്പോള്‍ പിതാശ്രീ എന്നും അവന്‍ സംബോധന ചെയ്യാറുണ്ട് ) ഫണ്ടുമാറ്റി ചിലവഴിക്കല്‍ കണ്ടുപിടിച്ചതിനാല്‍, കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായം നന്നേ കുറഞ്ഞിരിക്കുന്നു . തന്മൂലം സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ട് എല്ലാ മാസവും നടത്തുന്ന ബീച്ച് കം താജ് വിസിറ്റ് ഈയിടെയായി അലങ്കോലപ്പെട്ടു പോകുന്നു . ഇത്തരം വിസിറ്റുകളില്‍ ഒപ്പമുള്ള വനിതകള്‍ ഹോസ്റ്റല്‍ കോറിഡോറുകള്‍, ലൈബ്രറി , ഹോസ്പിറ്റല്‍ ബ്ലോക്ക്‌ എന്നിങ്ങനെ നിരവധിയിടങ്ങളില്‍ റീജിയണല്‍ റിപ്പോര്‍ട്ടേര്‍സ് ആയി സേവനമനുഷ്ടിച്ച് അവന്‍റെ നെറ്റ്‌വര്‍ക്ക് ശ്രിംഖലയ്ക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാറുണ്ട് . പുതുതായി അപ്ലൈ ചെയ്യാനുദേശിക്കുന്നവര്‍ക്ക് ഇവിടെ നിന്നും L . H ലെ തങ്ങളുടെ കറന്റ് മാര്‍ക്കറ്റ് വാല്യുവും അറിയാവുന്നതാണ് . ഈ ശ്രിംഖല നാളുകളായി നടത്തുന്ന ആതുര സേവനം ചിലപ്പോഴൊക്കെ റൂമില്‍ കേറി ത്തല്ല് , ന്യൂ ഇയര്‍ത്തല്ല് ആദിയായ പ്രതിഭാസങ്ങള്‍ക്ക് ഇട വരുത്താറുണ്ട് . ഇനിയും ആവെറേജ് കിട്ടിയിട്ടില്ലാത്ത വിഷയങ്ങള്‍ ഉള്‍പ്പെടുന്ന internal പരീക്ഷകള്‍,

വീട്ടില്‍ പോകാന്‍ നിര്‍ബന്ധിതമാകുന്ന നീണ്ട അവധി ദിനങ്ങള്‍ എന്നീ സമയങ്ങളില്‍ മാത്രമാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്തിണക്കം

അല്പ്പമെങ്കിലും നഷ്ടപ്പെടാറുണ്ടായിരുന്നത് . ആര്‍ട്സ് ഫെസ്റ്റുകളില്‍ ഗാനാര്‍പ്പണം നടത്താനും , പരീക്ഷകള്‍ക്കു ശേഷം ആവശ്യമെങ്കില്‍ റീ അഷ്യുറന്‍സ് നല്‍കാനും ,ക്ളിനിക്സിലെയും ഹോസ്റ്റലിലെയും അനുഭവങ്ങള്‍ ഷെയര്‍ ചെയ്യാനുമൊക്കെ പരിശീലനം നല്‍കുന്ന ഒരു

' ആര്‍ട്സ് ഓഫ് ലവിംഗ് ' പാക്കേജിലൂടെ അവന്‍ പ്രിയ ശിഷ്യര്‍ക്ക് ആശ്വാസമെകാറുണ്ടായിരുന്നു . ഇതിനു ശേഷവും അവശ കാമുകന്മാരായി നരകിക്കേണ്ടി വന്ന അനേകം ശിഷ്യര്‍ , ഭാവിയില്‍ അവനെപ്പോലെ ഗുരുക്കളായി രൂപാന്തരപ്പെട്ടു .

അരാജകത്വം നിറഞ്ഞു നിന്നിരുന്ന T .V റൂമില്‍ മലയാളം ചാനലുകളിലെ പ്രധാന പരിപാടികള്‍ക്കിടയില്‍ കാണിക്കുന്ന സ്ത്രീ സീരിയലു കളുടെ പരസ്യങ്ങള്‍ എക്സ്ട്രാ റ്റു ചെയ്യുന്നതില്‍ ഖ്യാതി നേടിയ ഒരുവനും , കുത്തക രാഷ്ട്രങ്ങളുടെ വിനോദങ്ങളായ ബില്ല്യാര്‍ട്സ് , ഗോള്‍ഫ് എന്നിവ കാണുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന മറ്റൊരുവനും ചാനല്‍ ബോര്‍ഡില്‍ തങ്ങളുടെ കരവിരുത് മാറി മാറി കാണിച്ചു കൊണ്ടിരുന്നു .

കാണികളില്‍ പലരും കൈ കൊണ്ട് ചെറുതായി വായ്‌ മറച്ചും , ആത്മഗതമായും എന്തൊക്കെയോ വിശേഷ പദങ്ങള്‍ ഉരുവിടുന്നുണ്ട് . ഇരുവരെയും ദയനീയമായി അടിച്ചമര്‍ത്തിയ ബഹുഭൂരിപക്ഷത്തിന്‍റെ നേതാവ് , ഷക്കീലയുടെ ഒരു മോഡേണ്‍ രൂപത്തിന്‍റെ പോപ്‌ എന്നു വിളിക്കാവുന്ന പ്രത്യേക തരം കലാരൂപം കാണികള്‍ക്കെത്തിച്ചു കൊടുത്ത് കയ്യടി നേടി . മൂന്നാള്‍ക്കു വേണ്ടിയും ശക്തമായി കയ്യടിച്ച് എല്ലാവരെയും പ്രീതിപ്പെടുത്തിയ അവന്‍, സ്വന്തം ഡീലി ങ്ങ് ടാക് ടിക്സില്‍ അഭിമാനം കൊണ്ടു . കുരങ്ങിനും കോഴിക്കും മനുഷ്യനും പൊതുവായുള്ള വികാരങ്ങള്‍ക്ക് അമിതപ്രാധാന്യം കൊടുക്കുന്നത് താന്തോന്നിത്തരമാണെന്നു പ്രസ്താവന പുറപ്പെടുവിച്ച ഒരു തത്ത്വ ജ്ഞ നിയെ അവന്‍ ബുദ്ധിപരമായി അവഗണിച്ചു . ' മെസ്സില്‍ നിന്നും ഭക്ഷ്യ യോഗ്യമായ പദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതെങ്ങനെ ? ' എന്ന നൂതനാശയത്തിന്മേല്‍ ഒരു ചര്‍ച്ച അവിടെ അരങ്ങേറാന്‍ പോകുന്നു എന്നു മനസിലാക്കിയ അവന്‍ സാവധാനം fade out ചെയ്തു.




                           *                                  *                              *                            *








ഭാവിയിലെ ആവശ്യത്തിന് അമോക്സിസിലിനും പാരസെറ്റമോളും തന്നെ ധാരാളമെന്ന് അവന്‍ വിശ്വസിച്ചു . അതുകൊണ്ടുതന്നെ ദിവസവും ക്ളിനിക്സില്‍ കയറി സമയം വേസ്റ്റാക്കാന്‍ അവന്‍ തുനിഞ്ഞതേയില്ല . രാവിലെ , അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ മുന്നിലെത്തുമ്പോള്‍ ഡിപ്പാര്‍ട്ടു മെന്‍റ് H.O.D.മാര്‍ അവനു മുന്നില്‍ ഒരു നിമിഷം പ്രണമിച്ചു .

നാളുകളുടെ ഇടവേളയുടെ ഒടുവില്‍ ക്ളിനിക്സില്‍ കയറിയ അവന്‍ മുന്നില്‍ കണ്ട ജൂനിയര്‍ പെണ്‍കുട്ടികളോടു ചോദിച്ചു .

' നിങ്ങള്‍ക്കിവിടെ പോസ്റ്റിങ്ങ്‌ സ്റ്റാര്‍ട്ടു ചെയ്‌തോ ? '

' ങാ രണ്ടാഴ്ചയായി '.

പരിഹാസ ചിരി നിറഞ്ഞ മറുപടി കേട്ട് ചെറുതായി വിളറിയ അവന്‍ ഇമേ ജ് വീണ്ടെടുക്കാന്‍ പ്ര യോഗിച്ച സബ് സ്റ്റാന്‍ഡേര്‍ഡ് ക്ളിനിക്കല്‍ അ ൈഡ്വസസ് , സംഘത്തിന്‍റെ കലപില ശബ്ദം കൂടുതല്‍ ഉച്ചത്തിലാക്കി . അവര്‍ക്കൊപ്പം ഓ . പി യിലേക്കു കയറിയ അവന്‍ ഒപ്പമുള്ളവര്‍ ചായക്കായി പോയിരിക്കുകയാണെന്നു ഞെട്ടലോടെ മനസിലാക്കി . പേരു ചോദിച്ചറിഞ്ഞ അദ്ധ്യാപകന്‍ പെട്ടെന്നു തന്നെ പ്രസിദ്ധനായ ശിഷ്യനെ തിരിച്ചറിഞ്ഞു . ഉള്ളില്‍ എക്സൈററട് ആയെങ്കിലും വേഗം തന്നെ സമനില വീണ്ടെടുത്ത അദ്ദേഹം അവനുമേല്‍ ഒരു പ്രോഗ്രെസ്സിവ് ഇന്‍ഫെക്ഷന്‍ എസ്റ്റാബ്ലിഷ് ചെയ്തു . ചോദ്യങ്ങള്‍ക്കു മറുപടിയായി , നനഞ്ഞ പടക്കത്തിനു തിരി കൊളുത്തിയ പോലെ വല്ലപ്പോഴും ചില മെഡിക്കല്‍ ടേംസ് അവന്‍റെ വായില്‍ നിന്നും പൊഴിഞ്ഞു വീണു കൊണ്ടിരുന്നു . എന്നാല്‍ തീര്‍ത്തും അരക്ഷിതാവസ്ഥയിലായിരുന്ന അവന്‍റെ ഇമ്മ്യൂണിറ്റി വേഗം എരിഞ്ഞു തീര്‍ന്നു .ഇതു മനസ്സിലാക്കിയ അദ്ദേഹം സമീപമിരുന്ന മറ്റ് അധ്യാപകരുടെ ശ്രദ്ധ ക്ഷണിച്ചതിനു ശേഷം അവന്‍റെ മെറ്റ ബോളിക് പാത്ത് വേയ്സിനെ പിച്ചിച്ചീന്തി . തന്‍റെ ഉള്‍വസ്ത്രങ്ങള്‍ വലിച്ചു കീറപ്പെടുന്നതായി അവന് അനുഭവപ്പെട്ടു . പ്രിന്‍സിപ്പലിന് കംപ്ലയിന്‍റ് ചെയ്യുമെന്ന ഭീഷണിയും ഏറ്റു വാങ്ങി അവന്‍ അവിടെ നിന്നും തിരിച്ചിറങ്ങി . അടുത്ത ദിവസം ഒന്നു കൂടി ക്ളിനിക്സില്‍ കയറി അവന്‍ അദ്ദേഹത്തിന്‍റെ കണ്‍ കുളിര്‍പ്പിച്ചു . പക്ഷേ ലാസ്റ്റ് വാര്‍ണിംഗ് എന്ന പേരില്‍ പിന്നീട് അഞ്ചു തവണ കൂടി അവന്‍ വാണ്‍ ചെയ്യപ്പെട്ടു .എന്നിട്ടും അവനെ കാണാതായപ്പോള്‍ പേഷ്യന്സിനെ നോക്കുക ക്ലാസ് എടുക്കുക തുടങ്ങിയ സ്ഥിരം ജോലികളില്‍ മാത്രം അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു .




                            *                                *                                    *                          *


ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു .ഏറെ ബാച്ചുകള്‍ വന്നു . 'നീയോക്കെയാടാ ഇനി എല്ലാത്തിനും ഇറങ്ങേണ്ടത് '. ഒരു ജെറിയാട്രിക് മൂഡോടെ പലരും ജൂനിയേര്‍സിനോടു പറയാന്‍ തുടങ്ങി .പലരും മിതഭാഷികളായി . എന്നിട്ടും കോറിഡോറുകളില്‍ അവന്‍റെ സാന്നിധ്യമുണ്ടാകുമ്പോഴൊക്കെ ' ചുള്ളാ ലൈനൊന്നുമായില്ലേ ? ' എന്ന ചോദ്യത്തിന് മറുപടിയും കരുതി ജൂനിയേര്‍സ് തയ്യാറെടുത്തു നിന്നു . ഹൌസ്‌ സര്‍ജന്‍സി ആയപ്പോഴേക്കും അവന്‍ തത്വ സംഹിതകളില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി . ' എടാ പെണ്ണും കാറുമൊക്കെ ഒരു ഗണത്തില്‍ പെടുത്താവുന്നവയാ . ഡോക്ടര്‍ എന്നു പറഞ്ഞാല്‍ പെണ്ണുങ്ങള്‍ എപ്പോഴും ലാവിഷ് .അതുകൊണ്ട് നീ കാറിന്‍റെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി .'





നാളുകള്‍ പിന്നെയും കടന്നു പോയി . അന്യസംസ്ഥാനത്തിലെ തിരക്കേറിയ നഗര വീഥിയിലൂടെ നടന്നുനീങ്ങവേ , അവന്‍ സഹപാ0ി യോട് ഇങ്ങനെ പറഞ്ഞു . ' മകനെ പെട്ടെന്നു തന്നെ ഒരു സ്പെഷ്യലിസ്റ്റ് ആയിക്കാണണം എന്ന സദ്ദുട്ദേശത്തോടു കൂടിയൊന്നുമല്ല ഈ പി .ജി യ്ക്ക്‌, ഫൈനാന്‍സ് മിനിസ്ട്രി വായ്പ അനുവദിച്ചത് ..... ഞാനേതവനെയെങ്കിലും ചികിത്സിച്ചു കൊന്നാല്‍ കേസിനു തരാന്‍ അങ്ങേര്‍ക്കു വയ്യത്രെ .'


  കവറിലാക്കി തുട്ടുകള്‍ കൊണ്ടുവരുന്ന പേഷ്യന്സിന്‍റെ അനാവശ്യ ജാഡകളെ അവന്‍ എപ്പൊഴും നിരുല്‍സാഹപ്പെടുത്തിയിരുന്നു . ഒരിക്കല്‍ ഇത്തരമൊരു കവറു തുറന്ന് പരിശോധന പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം സ്നേഹത്തോടെ അവന്‍ പറഞ്ഞു . ' കുഴപ്പമൊന്നും ഉണ്ടാവില്ല . എങ്കിലും ഒരു MRI കൂടിയെടുത്താല്‍ നിങ്ങള്‍ക്കും സമാധാനം ....പിന്നെ എനിക്കും സമാധാനം .' അത്താഴ സമയത്ത് കാറിനൊപ്പം കിട്ടിയ പെണ്ണിനോട് അവന്‍ ചോദിച്ചു . ' താനിപ്പോഴും ഉടക്കു മൂഡിലാണോ ? ഇതുവരെയുള്ള എല്ലാ വഴക്കിനും ഉത്തരവാദി ഞാന്‍ തന്നെ സമ്മതിച്ചു . അല്ലെങ്കിലും പെണ്ണുങ്ങളുമായുള്ള ഡീലിങ്ങില്‍ ഞാന്‍ പണ്ടേ അല്‍പ്പം പുറകിലാണ് . എന്തായാലും ഈ വഴക്കിന്‍റെ പേരില്‍ താന്‍ കണ്‍സള്‍ട്ടെഷന്‍ ടൈം കുറയ്ക്കുന്നത് എനിക്കിഷ്ടമല്ല. മുന്നിലിരുന്നു കളിക്കുന്ന കൊച്ചു പിന്‍ഗാമിയുടെ കയ്യിലുള്ള വെളുത്ത  പാവ വല്ലാതെ അലോസരപ്പെടുത്തിയെങ്കിലും അവന്‍ ആശയം മുഴുമിപ്പിച്ചു .





                 *                 *                          *                              *                             







Sunday, July 22, 2012

ഐ നോ വാട്ട് യു ഡിഡ് ഇന്‍ ലാസ്റ്റ് ഓ. ടി./ I KNOW WHAT YOU DID IN LAST O.T.

"ഇന്ന് P.A.C.യില്‍ ഫസ്റ്റ് ഇയെര്‍സ് ആരെങ്കിലും  പോട്ടെ."
ആ ലോട്ടറി തനിക്കു തന്നെ കിട്ടും എന്ന്മനസ്സിലാക്കാന്‍ സിക്സ്ത് സെന്‍സ് ഒന്നും വേണ്ടായിരുന്നു .
" ശരി സര്‍ " അയാള്‍  സമ്മതം അരുളി മുന്‍പോട്ടു നടന്നു.
ഞാന്‍ ഒരു "ഒന്നാം തരം" അനസ്തീഷ്യ ശിശു ആണ് എന്ന് വിളിച്ചറിയിക്കുന്ന  മാതിരിയുള്ള ശരീരഭാഷ , അയാള്‍ക്ക് കൂടുതല്‍ കൂടുതല്‍ പണികള്‍ പാര്‍സല്‍ ആയി എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു .

                   A.C.R., H.D.C. ലാബുകളില്‍ എത്താന്‍ വെമ്പല്‍ കൊള്ളുന്ന സാമ്പിള്‍ ബോട്ടിലുകളുമായി ക്യു നില്‍കുന്നവര്‍,  എമെര്‍ജെന്‍സി തീയെറ്ററിലേക്ക് പോസ്റ്റ്‌ ചെയ്യപ്പെട്ടതിനാല്‍   നിര്‍ബന്ധിത നിരാഹാരം വിധിക്കപ്പെട്ടവര്‍ , പല്ല് കടിക്കുന്നവര്‍ തുടങ്ങി ഒരു നീണ്ട നിര അയാളെ  സ്വാഗതം ചെയ്യാന്‍ നില്‍പ്പുണ്ടായിരുന്നു. തിങ്ങിയ ബസില്‍ ഇടിച്ചു കേറുന്നത് പോലെ അയാള്‍  ആ മുറിയില്‍ കേറി.
                   
                            മുന്നില്‍ പെട്ടെന്ന് രൂപപ്പെട്ട സീനിയര്‍ സര്‍ജന്റെ രൂപത്തെ അയാള്‍ എണീറ്റ്‌ നിന്ന് വണങ്ങി. "ഞങ്ങളുടെ ഒരു ഹൈ റിസ്ക്‌ കേസ് നാളെത്തേക്ക് പോസ്റ്റ്‌ ചെയ്യുന്നുണ്ട്..AS.ഓ MI ഓ റീനല്‍ ഫെയലിയറോ  മറ്റോ ഉണ്ട്. കാര്‍ടിയോളജി ഫിട്നെസ്സ് കിട്ടിയിട്ടുണ്ട്. അവസാനം മല്ലംപട്ടി ഹൈ ക്ലാസ്സ്‌ ആണെന്നും പറഞ്ഞു നിങ്ങള്‍ തട്ടരുത്..."  "സര്‍ മല്ലംപട്ടി അല്ല A.S.A." ..അത് മനസ്സില്‍ മാത്രം പറയാനുള്ള പക്വത അയാള്‍  അപ്പോഴേ ആര്‍ജ്ജിച്ചിരുന്നു.


                                                                          ആരാധകരുടെ എണ്ണം കൂടി കൂടി വരുന്നു... . "ഇതിനെയൊക്കെ ആരാ ഫിറ്റ്‌ ആക്കിയത് ?..... ഇന്നലെ ആരായിരുന്നു പി.എ. സി. യില്‍ ഇരുന്നത്?" ......നാളെ  കേള്‍ ക്കാന്‍  സാധ്യത  ഉള്ള       ഫുച്ചുരിസ്റിക് അശരീരികള്‍  അയാളുടെ  പേനയുടെ സ്പീഡ് നന്നേ കുറക്കുന്നുണ്ട്‌ . പല്ല് കടിച്ചു നിന്നവര്‍ പിച്ചും പേയും പറയാന്‍ തുടങ്ങിയിരിക്കുന്നു  . മാനോമീട്ടെര്‍ ബള്‍ബിന്റെ  ഫിക്സെഡ് ലീക്ക് സിസ്റൊലിക് ബിപി എന്നത് ഒരു അന്ധ വിശ്വാസം  ആക്കിയിരിക്കുന്നു. കണ്ണില്‍ ഇരുട്ട് കയറുന്നു. ഫുഡ് വന്നോ എന്തോ. ഫുഡ് വാങ്ങി വയ്ക്കുന്ന ഐ. സി. യു. വിലെ ചേച്ചിയെ വിളിച്ചു നോക്കാം.


" ചേച്ചീ പി. എസി. യില്‍ നിന്നാ.. എന്റെ ഫുഡ് വന്നോ?"
"അയ്യോ ഡോക്ടര്‍ജി . അത് ഞാന്‍ മറ്റേ ഡോക്ടര്‍ജിക്ക് കൊടുത്തു ...മാറി പോയി "...
 "സന്തോഷം...[ബോധമില്ലാത്ത] എന്റെ ചേച്ചീ ..."


              നമ്മുടെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ -ചേച്ചി അനുപാതം 20:1 ആണെന്ന് തോന്നുന്നു ..വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തെ വേദനിപ്പിക്കരുത് ...അയാള്‍ ആലോചിച്ചു..


                                                                   ഏതാണ്ട് 10 പി.എ.സി. ദിവസങ്ങള്‍ ഇങ്ങനെ കഴിഞ്ഞപ്പോള്‍ .. ...കേസ്‌ ഷീറ്റ്‌ മാറി ഒരു കുഞ്ഞിന്റെതിനു പകരം ഒരു 80 വയസ്സ്   പ്രായമുള്ള അപ്പൂപ്പന്‍റെ പി.എസി ഷീറ്റില്‍ PEDICHLORYL പ്രീ മെടികേഷന്‍  എഴുതിയവന്‍ , ECHO റിപ്പോര്‍ട്ട് ഉദ്ധരിച്ചു "GOOD SYSTOLIC DYSFUNCTION" എന്ന് മണ്ടത്തരം എഴുതിയവന്‍ എന്ന്തുടങ്ങി, ഒരു മലയാളി നടന് കിട്ടിയത് പോലെ, ഒരു തരം  "റാഷ് ഇളിഭ്യന്‍ "‍ ഇമേജ് അയാള്‍ക്ക്‌ ടേബിള്‍ 'പി.ഡി.' സദസ്സുകളില്‍  കിട്ടിത്തുടങ്ങി... 


                          *                      *                     *                      *                   *


                     ചേച്ചിമാര്‍, അഡ്രിനാലിന്‍  ആമ്പ്യൂലുകള്‍ ‍, അനസ്തീഷ്യ മരുന്നുകള്‍, എന്ടോട്രക്ക്യല്‍ ട്യൂബ്   തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമം  അനുഭവിക്കുന്ന ഓ.ടി. യില്‍ , തന്റെ ഡ്രഗ്  ലോഡിംഗ് പ്രക്രിയകള്‍  അയാള്‍ ആരംഭിച്ചു... പച്ച വെള്ളത്തിനോട് കൂടുതല്‍ സാമ്യവും ഫെനിടോയിന്‍ എന്ന മരുന്നിനോട് നേരിയ സാമ്യവും ഉള്ള ഒരു മിശ്രിതം തിരക്കി മറ്റൊരു ഓ.ടി.യില്‍ എത്തിയ അയാള്‍,  അവിടെ 'ഫെയില്‍ഡ്‌ സ്പൈനല്‍ അനസ്തെഷ്യ'ക്ക് ശേഷം ഉള്ള സംഘര്‍ഷ ഭരിതമായ രംഗങ്ങള്‍ കണ്ടു റൂട്ട് മാറ്റി.

                              അയാളുടെ ഓ.ടി.യില്‍ പെഷിയെന്ടു  എത്തി. മാര്‍ബിള്‍  ഭിത്തിയില്‍ തട്ടി തിരിച്ചു വരുന്ന ഡി.ടി.എസ്. മോഡില്‍ ഉള്ള ആ ചുമയെ 'മറി കടന്നു '  'ഫിറ്റ്‌' ആയി  എത്തിയ ആ രോഗി, അയാള്‍ക്ക്, വളരെയധികം പ്രതീക്ഷിച്ച ബ്രൈക്ഫാസ്റ്റ് ഫയറിംഗ് വാങ്ങിക്കൊടുത്തു.


                           ട്രോളി ഉന്തുന്നതില്‍ രണ്ടു വര്‍ഷത്തെ അനുഭവ പരിചയമുള്ള ഓര്‍ത്തോ  പി.ജി. അടുത്ത പെഷ്യെന്റിനെയും തള്ളിയെത്തിക്കഴിഞ്ഞു. "ഇന്നലെ എടുക്കാന്‍ പറഞ്ഞ  ഈ. സി.ജി. എവിടെ?"
 "ദാ ,  ഇപ്പം  ശരിയാക്കിത്തരാം  ?"   ഇ.സി.ജി പെട്ടെന്ന് തന്നെ റെഡിയായി . 
സീനിയര്‍  അനസ്ത്തീസിയ    ചേട്ടന്‍മാര്‍ക്കെല്ലാം ചിരപരിചിതമായ ആ 'ഓര്‍ത്തോ-ഇ.സി.ജി.' അയാള്‍ക്ക്‌ പക്ഷെ പുതിയതായിരുന്നു.  മോനിട്ടരിന്റെ    " അനാവശ്യ "  ശബ്ദ   കോലാഹലങ്ങള്‍  ഇല്ലാത്ത  ശാന്ത  സുന്ദരമായ  അന്തരീക്ഷത്തില്‍  അനസ്തീസിയ  ഒരുങ്ങി..

                                                        ചായയും പഴം പൊരിയും മിസ്സായ വേദന കടിച്ചമര്‍ത്തി അയാള്‍ പെഷ്യിന്ടിനു വേദന സംഹാരി കൊടുത്തു. സീവോഫ്ലൂരെയ്ന്‍ വെപോരയിസരിനു ഒരു മാലയുടെയും ഒരു ഫ്രെയിമിന്റെയും കുറവ് ഉണ്ടായിരുന്നു. പരിപ്പിന്  മുന്‍പ് നെയ്‌ എന്നത് പോലെ അയാള്‍ കൊടുത്ത ഇരുപത്തിയഞ്ച് 'മൈക്രോ' ഗ്രാം ഫെന്ടാനില്‍ ആ വര്‍ഷത്തെ ഫെന്ടാനില്‍ യുഗത്തിന് പരിസമാപ്തി നല്‍കി. ഈ താരം ഔട്ട് ഓഫ് സ്ടോക്ക് ആയി ... ഇനി അടുത്ത വര്ഷം ഇതേ സമയത്ത്.. വീണ്ടും കാണാം...ആ ഫെന്ടാനില്‍ ആമ്പ്യുള്‍  മന്ത്രിച്ചു.


                         *                  *                      *                       *                          *


                                            ലോക്പാല്‍ ബില്‍ പോലെ, അനിശ്ചിതമായി മുന്നോട്ടു പോകുന്ന  തീസിസ്  സബ്മിഷന്‍ , അയാളുടെ   മാനസിക   നിലയില്‍   കാര്യമായ  വ്യതിയാനങ്ങള്‍  വരുത്തി . 72 മണിക്കൂര്‍   തുടര്‍ച്ചയായി  ഡ്യൂട്ടി  എടുക്കുവാന്‍  വിധിക്കപ്പെട്ട്‌ ,   നാറാണത്ത്  കുടുംബത്തില്‍
അംഗങ്ങളാ യിത്തീര്‍ന്ന  ഓര്‍ത്തോ പി.ജി.കളുമായി,  ഈ  സമയത്ത്  ഒരുമിച്ച്  ഡ്യൂട്ടി  എടുക്കേണ്ടി  വന്നത്,   "ഗോപുമോന്‍ - ഭാജി "  ടൈപ്പിലുള്ള  ഒരു  സ്നേഹബനധം അവര്‍  തമ്മില്‍  വളര്‍ന്നു  വരാന്‍  കാരണമായി.  രാത്രി പത്തു  മണിയ്ക്ക്  വളിച്ച   മസാല  ദോശ  എത്തിച്ച   ഹോട്ടലിലെ  പയ്യന്‍സ്,  സ്പിരിറ്റിനു  പകരമായി   Hidrogen peroxide    കയ്യില്‍  ഒഴിച്ചു   കൊടുത്ത  ഹൌസ്  സര്‍ജന്‍   തുടങ്ങിയവര്‍   ആ   ഡ്യൂട്ടിയില്‍ , അയാള്‍ക്ക്‌  താങ്ങും  തണലുമായി .




                         *                     *                      *                     *                        *              
                                           
                         
                ഫൈനല്‍ ഇയര്‍ പ്രാക്ടിക്കല്‍ ഹാള്‍ . ലോങ്ങ്‌ കേയ്സിനായുള്ള കാത്തു നില്പ് കഴിഞ്ഞു........ചങ്കിന്റെ ഇടി നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ASA III എന്നൊരു ലേബല്‍ കൊടുക്കാന്‍ തോന്നിപ്പിക്കുന്ന കേസ്‌ .


                                                                 ഇയാളെ ഓപ്പറേഷന് ശേഷം വരവേല്‍കാന്‍ നില്‍ക്കുന്ന കേടായ വെന്റിലെട്ടരിന്റെ ചിരപരിചിതമായ ഫാള്‍സ് അലാറം ഒരു നിമിഷം അയാളുടെ ചെവിയില്‍ മുഴങ്ങി.
                                                                                    ഗ്ലയ്കോ  കൊടുത്തത് പോലെ വരണ്ടു പോയ അയാളുടെ വായില്‍ നിന്നും വരുന്ന ഇടറിയ ‍ ചോദ്യങ്ങള്‍ കേട്ട  രോഗി  പറഞ്ഞു.  "സാറെ എനിക്കിത്രയും പേടി ഇല്ലല്ലോ?".......
                       
                                 കഥ  ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍  വേതാളം വിക്രമാദിത്യനോടു  ചോദിച്ചു." ഇവിടെ ആദ്യം ചികിത്സ കൊടുക്കേണ്ടത് ആര്‍ക്ക് . രോഗിക്കോ പി .ജി.ക്കോ അതോ നമ്മുടെ മെഡിക്കല്‍ കോളെജുകള്‍ക്കോ?
                                            സത്യം പറഞ്ഞാല്‍ എന്റെ പൊസിഷന്‍ പോകും. പറഞ്ഞില്ലെങ്ങില്‍ തല പൊട്ടിത്തെറിക്കും...  വിക്രമാദിത്യന്‍ ആലോചിച്ചു..... 
                   

            *                          *                             *                               *   





 




 



 
 

Friday, July 13, 2012

DEEP BRAIN STIMULATION; ANAESTHETIC CONCERNS

#Check for difficult airway / history s/o OSAS; in that case we may have to modify our plans of sedation in the initial part of the procedure
#Associated psychosis- Paient may not cooperate well for assessment / procedure.
#Check the max duration for which dyskinesia is effectively suppressed by syndopa and dose it appropriately in the perioperative days
#Check for h/o aspiration, nasal regurgitation in the past.
#Ensure availability of nasal prongs for oxygen administration
#Overiew: At the time of insertion of electrodes, we can use sedation using dexmedetomidine in addition to scalp block and local infiltration.We can stop sedation before the start of neurological assessment. Further proceedings are done while the patient is fully awake. The battery placement is done under GA.
#Give appropriate antibiotic prophylaxis

Thursday, March 22, 2012

SIMPLE METHOD FOR FAST ADMINISTRATION OF PACKED RED BLOOD CELLS




  • Getting frustrated with the sluggish travel of the R.B.C.s in the transfusion set? You can try this method....
  • Choose the i.v access through which you are going to infuse the PRBC
  • Attach a 100/150 cm venous extension line with a 3-way stop cock to this line after de-airing it
  • To one of the ports of the 3-way, attach a 500 ml [0.9%] Normal Saline with an iv drip set and to the other port, attach the PRBC pack with the blood transfusion set
  • Hang the NS bottle on a drip stand and place the PRBC pack well below, on a table
  • Adjust the 3-way in such a way that the NS [hanged on the drip stand] flows through the 3-way and into the PRBC pack
  • Allow to fill the PRBC pack with NS till the pack is fully distended
  • Now close both the NS and PRBC drip sets
  • Hang the PRBC pack on the drip stand--> open the 3-way in such a way that the PRBC flows into the patient--> And open the PRBC transfusion set
  • Complete the transfusion within the recommended time as per the institution policies.

Monday, March 19, 2012

MYASTHENIA GRAVIS IN THE NEURO INTENSIVE CARE: EXPERIENCES



Plan and strategies in the ventilatory management changes according to the situation
anaesthetist should start keeping an eye on the patient @ the point of admission to ICU itself [if possible] and well before he/she goes into a respiratory CRISIS
meanwhile patient may respond to iv anticholineesterases / plasmapheresis and may escape a respiratory failure
Some patient may tide over the crisis with BiPAP / NIV
serial ABGs may be needed
PaO2 less than 60 and PaCO2 more than 5
0 is a sign board towards need for invasive ventilation

with all the above modalities of Rx, healthy recovery and discharge from the ICU is a common scene now...
SOME KEY POINTS: They are prone for atelectasis due to poor cough, low tidal volume breaths and this adds to the total work of breathing and also produces hypoxia


Sunday, March 4, 2012

EASY DRUG CALCULATION IN 50 ML SYRINGE PUMP

If you load 3mg/kg of DOPAMINE / DOBUTAMINE / GTN / MILRINONE in a 50 ml syringe, then infusion @ 1 ml/hr of any of these drug will result in delivery of 1 μg/kg/min of the same

If you load 0.3 mg/kg of ADRENALINE / NOR ADRENALINE / ISOPRENALINE in a 50 ml syringe then infusion @ 1 ml/hr of any of these drug will result in delivery of  0.1 μg/kg/min of the same

If you load 3units/kg of VASOPRESSIN in a 50 ml syringe, then infusion @ 1 ml/hr of any of these drug will result in delivery of 0.001 units/kg/min of the same

e.g. If your patient weighs 60 kg, and you want to start Dopamine @ 5μg/kg/min; you load 3x60=180mg of Dopamine and dilute it to 50 ml in a 50ml syringe. Now if u start the infusion @1ml/hr, it will deliver 1μg/kg/min of Dopamine. We want it to run @ 5μg/kg/min. So keep it at 5ml/hr.

μg/kg/min to mL/hr and vice versa


-->To convert μg/kg/min  to mL/hr
• rate (mL/hr) =    desired rate (in μg/kg/min) x 60 x wt (kg)  
                                         drug concentration (μg/mL)
 eg Dopamine @ 5 μg/kg/min in a 40 kg patient using Dopamine 400 μg/mL
 rate (mL/hr) = 5 x 60 x 40 / 400 = 30 mL/hr
-->To convert mL/hr to μg/kg/min:
• rate (μg/kg/min) =   infusion rate (mL/hr) x drug concentration (μg/mL) 
                                                      60 x wt (kg)
 eg Dopamine @ 30 mL/hr in a 40 kg patient using Dopamine 400 μg/mL
• rate (μg/kg/min) = 30 x 400 / 60 x 40 = 5 μg/kg/min