"Yes...its another inter batch 'line'.... ,അല്ലെങ്കില്‍ ........അല്ലെങ്കില്‍ ......ഇത്ര ദൂരെ നിന്നേ അവളെന്നെ നോക്കി ചിരിച്ചതെന്തിന് ? അതും ഒരു ആപ്ലിക്കേഷന്റെ എല്ലാവിധ ഭാവഭേദങ്ങളോടും കൂടി .....,സംശയമില്ല , ഇതു പച്ചസിഗ്നല്‍ തന്നെ ."
ലൈബ്രറിയിലേക്കുള്ള യാത്ര ഇന്നത്തോടെ അവസാനിപ്പിക്കാം .ജൂനിയര്‍ പെണ്‍കുട്ടികള്‍ക്ക് സെലക്ഷന്സും എക്സാമിനേഷന്‍ ടിപ്സും കൊടുത്തു മടുത്ത ആ നാളുകള്‍ ഇന്നത്തോടെ മറക്കാം .ജയന്‍,സ്റ്റാര്‍ തുടങ്ങിയ പട്ടങ്ങള്‍ ഇനി തനിക്കും സ്വന്തം .ഞാനെന്ന ചുള്ളന്‍ ഇനി ക്യാമ്പസില്‍ സംസാരവിഷയമാവും . കമ്പയിന്‍ട് സ്റ്റഡി ,കളേര്‍സ് & ക്രീംസ് , കവിത [dts] , ലിറ്റില്‍ കവിത .......ഹൊ! ഇത്രയൊന്നും ഉടനെ പ്രതീക്ഷിച്ചിരുന്നില്ല ......
........ചിന്തകള്‍ കാടുകയറുന്നു......അയ്യോ! മുന്നില്‍ L &T കുഴിച്ച ഒരു പുതിയ കുഴി ......ഇതു ഞാന്‍ കണ്ടിരുന്നില്ലല്ലോ ഇതുവരെയും ........വീഴ്ച
അതിഗംഭീരമായ ഒരു ശബ്ദം പുറപ്പെടുവിച്ചു . നിലവിളിയിലൂടെ ചുറ്റുമുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച അവന്‍ മുന്നിലുള്ള സ്റ്റേജില്‍ നില്‍ക്കുന്ന
അധ്യാപകന്‍റെ രൂപം തിരിച്ചറിഞ്ഞു . അങ്ങേരുടെ കയ്യില്‍ നിന്നും സ്ലിപ് ആയ ഡസ്ടെര്‍, താഴേക്കു പതിച്ചപ്പോള്‍ ഉണ്ടായ ഞെട്ടല്‍, താടിക്കുണ്ടായിരുന്ന താങ്ങ് തട്ടിതെറിപ്പിച്താണ്..... ഛെ....ഡബിള്‍ഹാന്‍ഡ് സപ്പോര്‍ട്ടോടു കൂടി പിടിക്കപ്പെടാതെ ഉറങ്ങാനുള്ള തന്‍റെ കഴിവ് ബാക്ക് ബെഞ്ചുകളില്‍ സംസാര വിഷയമായിരുന്നു . കൂട്ടച്ചിരിയില്‍ മിഴിച്ചുനിന്ന പെണ്‍ മേധാവിത്വവും , നഷ്ടബോധവും അവന്‍റെ ചമ്മല്‍ ത്രേഷ് ഹോള്‍ഡ് വളരെയധികം താഴ്ത്തി .
" നമ്മള്‍ക്കിതോക്കെയൊരു...... " ആ കൊമ്പന്‍സേറ്ററി പീസ് അവന്‍റെ ജാള്യത ഒന്നുകൂടി വെളിച്ചത്തു കൊണ്ടു വന്നതെയുള്ളു ..
* * * *
പുതിയ ബാച്ച് എത്തി . ' ഗുരു ' ക്കന്മാരുടെ വിളയാട്ടകാലം . റാഗ് ചെയ്യാന്‍ മത്സരിക്കുന്ന തെമ്മാടിക്കൂട്ടങ്ങള്‍ക്കിടയിലെ കാണപ്പെട്ട ദൈവങ്ങള്‍..... ഉപയോക്താക്കളുടെ olfactory apparatus നു ദിവസവും ഷോക്ക് ട്രീട്മെന്റ്റ് നല്‍കുന്ന ശോച്യാലയത്തില്‍ നിന്നും മുക്തി നേടി പുറത്തിറങ്ങിയ ഒരു തടിയനാണ് ഇന്നവന്‍റെ ഇര. ' ചേട്ടാ ഇതിങ്ങനെ കിടന്നാല്‍....... എങ്ങിനെയാ ? ' ഗുരുക്കന്മാരോട് അങ്ങോട്ടും ചോദ്യങ്ങളുതിര്‍ക്കാം . അതറിയാമെങ്കിലും നിറഞ്ഞ ആദരവോടെയാണ് അവന്‍ സംസാരിച്ചത് .
'എടാ നല്ലതൊന്നും കളയാനല്ലല്ലോ നീ അങ്ങോട്ടു പോയത് . ഡോക്ടര്‍മാര്‍ എന്തും നേരിടാന്‍ പഠിക്കണം .'
ഉപദേശം പെട്ടെന്ന് ഉപസംഹരിക്കപ്പെട്ടു . പക്ഷെ ഗുരുവിന്‍റെ ചിന്തകള്‍ പതിവു പോലെ വിദൂര സാധ്യതകളുള്ള 'കട്ടച്ചരക്കുകളുടെ ' ലോകത്തിലേക്ക് പോവുകയാണെന്നു മനസിലാക്കിയപ്പോള്‍ അവന്‍ എക്സിറ്റടിക്കാന്‍ ശ്രമം നടത്തി . ' ചേട്ടാ എട്ടുമണിയാകാറായി ....., attendace.....'
' എടാ സ്റ്റാറാകണമെങ്കില്‍ പത്തുമിനുട്ടെങ്കിലും വൈകിച്ചെല്ലണം.
നീയൊക്കെ ഞങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കുമല്ലോ ?
മറുപടി ഇങ്ങനെയായിരുന്നെങ്കിലും ' അപ്പൊ ശരി ചേട്ടാ , പൊയ്ക്കോട്ടേ ' എന്ന് അര്‍ഥം ധ്വനിപ്പിക്കുന്ന ഒരു മുഖഭാവത്തിലൂടെ
സമ്മതം വാങ്ങി ശിഷ്യന്‍ രംഗമൊഴിഞ്ഞു .
എവിടുന്നോ ഒപ്പിച്ച കോള്‍ഗേറ്റിന്‍റെയും ക്ലോസപ്പിന്‍റെയും ഒരു ഹെറ്ററോജീനസ് മിശ്രിതം പല്ലില്‍ പുരട്ടുന്നതിനിടയില്‍ ഗുരു ആലോചിച്ചു.. ..'കേസ് പ്രസന്‍റെഷന് ഇന്ന് തന്‍റെ ഊഴം . കട്ടു ചെയ്‌താല്‍ പണി പെണ്ണുങ്ങള്‍ക്ക് '. സമാനമനസ്കരായ മൂന്നു പേരെ കണ്ടെത്തിയ അവന്‍ 'പുതുതായി ഉടലെടുത്ത കപ്പിള്‍സും വിജയ സാധ്യതകളും ' എന്ന വിഷയത്തില്‍ ഒരു ഇന്‍ററാക്ടീവ് ഡിസ്കഷന് നേതൃത്വം നല്‍കി . പാരവെക്കാന്‍ തല്ക്കാലം പഴുതുകളൊന്നും ഇല്ലെന്നു മനസിലാക്കിയ അവര്‍ , ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള ധാര്‍മിക ഉത്തരവാദിത്വത്തെ പരസ്പരം ഓര്‍മിപ്പിച്ചുകൊണ്ട് പിരിഞ്ഞു .
ഉച്ചയ്ക്കൊരുമണി . കുപ്രസിദ്ധമായ അവന്‍റെ പ്ലേറ്റ് ഹണ്ടിങ്ങിനെതിരെ ശക്തമായ പ്രതിഷേധസ്വരങ്ങള്‍ ഒറ്റപ്പെട്ട കോണുകളില്‍ നിന്നും കേട്ടു തുടങ്ങി . സാമ്പാര്‍, പരിപ്പ് , പുളിശ്ശേരി ഇവയിലേതു പേരും വിളിക്കാവുന്ന ഒരു പദാര്‍ത്ഥം , ശക്തമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് സ്റ്റെറിലൈസ് ചെയ്ത അച്ചാര്‍,ഒരു വശം വെന്ത മത്തി എന്നിവ നന്ദിയോടെയും താഴ്മയോടെയും ആണ് അവന്‍ ഏറ്റു വാങ്ങിയത് . മുന്നിലെ T.V.യില്‍ ജന്നിഫര്‍ ലോപ്പസിന്‍റെ കായികാഭ്യാസ പ്രകടനങ്ങള്‍ കൂടിയായപ്പോള്‍ ,ഒരു വാക്വം ക്ലീനര്‍ തറ വൃത്തിയാക്കുന്നതു പോലെ അവന്‍ ആ പാത്രം തുടച്ചു നീക്കി . വെള്ളം തിരിഞ്ഞു നോക്കാത്ത വേനലില്‍, കാന്‍റീനില്‍ നിന്നും ഭക്ഷണം കഴിച്ച് വയറിളക്കി ഹോസ്റ്റലിനെ വിറപ്പിച്ച ഒരു അനിയനും , പുറത്തുനിന്നു കഴിക്കാന്‍ തല്ക്കാലം പണം കയ്യിലില്ലാത്ത ചേട്ടനും തന്നെ ബഹുമാനത്തോടെ വീക്ഷിക്കുന്നതു കണ്ട അവന്‍ ആശയപ്പൊരുത്തം അഭിനയിച്ചു . ' എമ്മാതിരി വേസ്റ്റ് ഭക്ഷണം ! അഡ്ജസ്റ്റു ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ .....? ' എണീറ്റു പോകുമ്പോള്‍ വേസ്റ്റ് എടുക്കുന്നയാളുടെ പണി ലഘൂകരിക്കാന്‍ കഴിഞ്ഞതിലുള്ള വന്യമായ സംതൃപ്തി അവന്‍റെ മുഖത്തു നിഴലിച്ചിരുന്നു . തനിക്കു വേണ്ടി ഒരുമിച്ചു
പ്രോക്സിയടിച്ച മൂന്നു പേരെ അദ്ധ്യാപകന്‍ കീറുന്നതായി ഉച്ചയുറക്കത്തിനിടയില്‍ അവന്‍ സ്വപ്നം കണ്ടു .
* * * *
വാലന്റയിന്‍സ് ഡേ ,ഫ്രണ്ട് ഷിപ്പ് ഡേ തുടങ്ങിയ പുണ്യാവസരങ്ങളില്‍ വനിതകളുടെ ആമാശയ വികസനത്തിനു വേണ്ടി യത്നിക്കുന്നതില്‍ അവന്‍ അത്യന്തം ആനന്ദം കണ്ടെത്തിയിരുന്നു . ഈ വേളകളില്‍ പട്ടി , പൂച്ച തുടങ്ങിയ വളര്‍ത്തു മൃഗങ്ങളുടെ നിശ്ചല രൂപങ്ങള്‍ സമ്മാനിക്കുന്നവരെ
ക്ലോസ് ഫ്രണ്ട് , സിസ്റ്റര്‍, ബഹന്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ സ്നേഹിക്കാനും ആരാധിക്കാനും അവന്‍ ശ്രമിച്ചു . പക്ഷെ ' ഫൈനാന്‍സ് മിനിസ്റ്റര്‍ ' (ചിലപ്പോള്‍ പിതാശ്രീ എന്നും അവന്‍ സംബോധന ചെയ്യാറുണ്ട് ) ഫണ്ടുമാറ്റി ചിലവഴിക്കല്‍ കണ്ടുപിടിച്ചതിനാല്‍, കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായം നന്നേ കുറഞ്ഞിരിക്കുന്നു . തന്മൂലം സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ട് എല്ലാ മാസവും നടത്തുന്ന ബീച്ച് കം താജ് വിസിറ്റ് ഈയിടെയായി അലങ്കോലപ്പെട്ടു പോകുന്നു . ഇത്തരം വിസിറ്റുകളില്‍ ഒപ്പമുള്ള വനിതകള്‍ ഹോസ്റ്റല്‍ കോറിഡോറുകള്‍, ലൈബ്രറി , ഹോസ്പിറ്റല്‍ ബ്ലോക്ക് എന്നിങ്ങനെ നിരവധിയിടങ്ങളില്‍ റീജിയണല്‍ റിപ്പോര്‍ട്ടേര്‍സ് ആയി സേവനമനുഷ്ടിച്ച് അവന്‍റെ നെറ്റ്‌വര്‍ക്ക് ശ്രിംഖലയ്ക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാറുണ്ട് . പുതുതായി അപ്ലൈ ചെയ്യാനുദേശിക്കുന്നവര്‍ക്ക് ഇവിടെ നിന്നും L . H ലെ തങ്ങളുടെ കറന്റ് മാര്‍ക്കറ്റ് വാല്യുവും അറിയാവുന്നതാണ് . ഈ ശ്രിംഖല നാളുകളായി നടത്തുന്ന ആതുര സേവനം ചിലപ്പോഴൊക്കെ റൂമില്‍ കേറി ത്തല്ല് , ന്യൂ ഇയര്‍ത്തല്ല് ആദിയായ പ്രതിഭാസങ്ങള്‍ക്ക് ഇട വരുത്താറുണ്ട് . ഇനിയും ആവെറേജ് കിട്ടിയിട്ടില്ലാത്ത വിഷയങ്ങള്‍ ഉള്‍പ്പെടുന്ന internal പരീക്ഷകള്‍,
വീട്ടില്‍ പോകാന്‍ നിര്‍ബന്ധിതമാകുന്ന നീണ്ട അവധി ദിനങ്ങള്‍ എന്നീ സമയങ്ങളില്‍ മാത്രമാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്തിണക്കം
അല്പ്പമെങ്കിലും നഷ്ടപ്പെടാറുണ്ടായിരുന്നത് . ആര്‍ട്സ് ഫെസ്റ്റുകളില്‍ ഗാനാര്‍പ്പണം നടത്താനും , പരീക്ഷകള്‍ക്കു ശേഷം ആവശ്യമെങ്കില്‍ റീ അഷ്യുറന്‍സ് നല്‍കാനും ,ക്ളിനിക്സിലെയും ഹോസ്റ്റലിലെയും അനുഭവങ്ങള്‍ ഷെയര്‍ ചെയ്യാനുമൊക്കെ പരിശീലനം നല്‍കുന്ന ഒരു
' ആര്‍ട്സ് ഓഫ് ലവിംഗ് ' പാക്കേജിലൂടെ അവന്‍ പ്രിയ ശിഷ്യര്‍ക്ക് ആശ്വാസമെകാറുണ്ടായിരുന്നു . ഇതിനു ശേഷവും അവശ കാമുകന്മാരായി നരകിക്കേണ്ടി വന്ന അനേകം ശിഷ്യര്‍ , ഭാവിയില്‍ അവനെപ്പോലെ ഗുരുക്കളായി രൂപാന്തരപ്പെട്ടു .
അരാജകത്വം നിറഞ്ഞു നിന്നിരുന്ന T .V റൂമില്‍ മലയാളം ചാനലുകളിലെ പ്രധാന പരിപാടികള്‍ക്കിടയില്‍ കാണിക്കുന്ന സ്ത്രീ സീരിയലു കളുടെ പരസ്യങ്ങള്‍ എക്സ്ട്രാ റ്റു ചെയ്യുന്നതില്‍ ഖ്യാതി നേടിയ ഒരുവനും , കുത്തക രാഷ്ട്രങ്ങളുടെ വിനോദങ്ങളായ ബില്ല്യാര്‍ട്സ് , ഗോള്‍ഫ് എന്നിവ കാണുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന മറ്റൊരുവനും ചാനല്‍ ബോര്‍ഡില്‍ തങ്ങളുടെ കരവിരുത് മാറി മാറി കാണിച്ചു കൊണ്ടിരുന്നു .
കാണികളില്‍ പലരും കൈ കൊണ്ട് ചെറുതായി വായ് മറച്ചും , ആത്മഗതമായും എന്തൊക്കെയോ വിശേഷ പദങ്ങള്‍ ഉരുവിടുന്നുണ്ട് . ഇരുവരെയും ദയനീയമായി അടിച്ചമര്‍ത്തിയ ബഹുഭൂരിപക്ഷത്തിന്‍റെ നേതാവ് , ഷക്കീലയുടെ ഒരു മോഡേണ്‍ രൂപത്തിന്‍റെ പോപ് എന്നു വിളിക്കാവുന്ന പ്രത്യേക തരം കലാരൂപം കാണികള്‍ക്കെത്തിച്ചു കൊടുത്ത് കയ്യടി നേടി . മൂന്നാള്‍ക്കു വേണ്ടിയും ശക്തമായി കയ്യടിച്ച് എല്ലാവരെയും പ്രീതിപ്പെടുത്തിയ അവന്‍, സ്വന്തം ഡീലി ങ്ങ് ടാക് ടിക്സില്‍ അഭിമാനം കൊണ്ടു . കുരങ്ങിനും കോഴിക്കും മനുഷ്യനും പൊതുവായുള്ള വികാരങ്ങള്‍ക്ക് അമിതപ്രാധാന്യം കൊടുക്കുന്നത് താന്തോന്നിത്തരമാണെന്നു പ്രസ്താവന പുറപ്പെടുവിച്ച ഒരു തത്ത്വ ജ്ഞ നിയെ അവന്‍ ബുദ്ധിപരമായി അവഗണിച്ചു . ' മെസ്സില്‍ നിന്നും ഭക്ഷ്യ യോഗ്യമായ പദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതെങ്ങനെ ? ' എന്ന നൂതനാശയത്തിന്മേല്‍ ഒരു ചര്‍ച്ച അവിടെ അരങ്ങേറാന്‍ പോകുന്നു എന്നു മനസിലാക്കിയ അവന്‍ സാവധാനം fade out ചെയ്തു.
* * * *
ഭാവിയിലെ ആവശ്യത്തിന് അമോക്സിസിലിനും പാരസെറ്റമോളും തന്നെ ധാരാളമെന്ന് അവന്‍ വിശ്വസിച്ചു . അതുകൊണ്ടുതന്നെ ദിവസവും ക്ളിനിക്സില്‍ കയറി സമയം വേസ്റ്റാക്കാന്‍ അവന്‍ തുനിഞ്ഞതേയില്ല . രാവിലെ , അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ മുന്നിലെത്തുമ്പോള്‍ ഡിപ്പാര്‍ട്ടു മെന്‍റ് H.O.D.മാര്‍ അവനു മുന്നില്‍ ഒരു നിമിഷം പ്രണമിച്ചു .
നാളുകളുടെ ഇടവേളയുടെ ഒടുവില്‍ ക്ളിനിക്സില്‍ കയറിയ അവന്‍ മുന്നില്‍ കണ്ട ജൂനിയര്‍ പെണ്‍കുട്ടികളോടു ചോദിച്ചു .
' നിങ്ങള്‍ക്കിവിടെ പോസ്റ്റിങ്ങ് സ്റ്റാര്‍ട്ടു ചെയ്‌തോ ? '
' ങാ രണ്ടാഴ്ചയായി '.
പരിഹാസ ചിരി നിറഞ്ഞ മറുപടി കേട്ട് ചെറുതായി വിളറിയ അവന്‍ ഇമേ ജ് വീണ്ടെടുക്കാന്‍ പ്ര യോഗിച്ച സബ് സ്റ്റാന്‍ഡേര്‍ഡ് ക്ളിനിക്കല്‍ അ ൈഡ്വസസ് , സംഘത്തിന്‍റെ കലപില ശബ്ദം കൂടുതല്‍ ഉച്ചത്തിലാക്കി . അവര്‍ക്കൊപ്പം ഓ . പി യിലേക്കു കയറിയ അവന്‍ ഒപ്പമുള്ളവര്‍ ചായക്കായി പോയിരിക്കുകയാണെന്നു ഞെട്ടലോടെ മനസിലാക്കി . പേരു ചോദിച്ചറിഞ്ഞ അദ്ധ്യാപകന്‍ പെട്ടെന്നു തന്നെ പ്രസിദ്ധനായ ശിഷ്യനെ തിരിച്ചറിഞ്ഞു . ഉള്ളില്‍ എക്സൈററട് ആയെങ്കിലും വേഗം തന്നെ സമനില വീണ്ടെടുത്ത അദ്ദേഹം അവനുമേല്‍ ഒരു പ്രോഗ്രെസ്സിവ് ഇന്‍ഫെക്ഷന്‍ എസ്റ്റാബ്ലിഷ് ചെയ്തു . ചോദ്യങ്ങള്‍ക്കു മറുപടിയായി , നനഞ്ഞ പടക്കത്തിനു തിരി കൊളുത്തിയ പോലെ വല്ലപ്പോഴും ചില മെഡിക്കല്‍ ടേംസ് അവന്‍റെ വായില്‍ നിന്നും പൊഴിഞ്ഞു വീണു കൊണ്ടിരുന്നു . എന്നാല്‍ തീര്‍ത്തും അരക്ഷിതാവസ്ഥയിലായിരുന്ന അവന്‍റെ ഇമ്മ്യൂണിറ്റി വേഗം എരിഞ്ഞു തീര്‍ന്നു .ഇതു മനസ്സിലാക്കിയ അദ്ദേഹം സമീപമിരുന്ന മറ്റ് അധ്യാപകരുടെ ശ്രദ്ധ ക്ഷണിച്ചതിനു ശേഷം അവന്‍റെ മെറ്റ ബോളിക് പാത്ത് വേയ്സിനെ പിച്ചിച്ചീന്തി . തന്‍റെ ഉള്‍വസ്ത്രങ്ങള്‍ വലിച്ചു കീറപ്പെടുന്നതായി അവന് അനുഭവപ്പെട്ടു . പ്രിന്‍സിപ്പലിന് കംപ്ലയിന്‍റ് ചെയ്യുമെന്ന ഭീഷണിയും ഏറ്റു വാങ്ങി അവന്‍ അവിടെ നിന്നും തിരിച്ചിറങ്ങി . അടുത്ത ദിവസം ഒന്നു കൂടി ക്ളിനിക്സില്‍ കയറി അവന്‍ അദ്ദേഹത്തിന്‍റെ കണ്‍ കുളിര്‍പ്പിച്ചു . പക്ഷേ ലാസ്റ്റ് വാര്‍ണിംഗ് എന്ന പേരില്‍ പിന്നീട് അഞ്ചു തവണ കൂടി അവന്‍ വാണ്‍ ചെയ്യപ്പെട്ടു .എന്നിട്ടും അവനെ കാണാതായപ്പോള്‍ പേഷ്യന്സിനെ നോക്കുക ക്ലാസ് എടുക്കുക തുടങ്ങിയ സ്ഥിരം ജോലികളില്‍ മാത്രം അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു .
* * * *
ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു .ഏറെ ബാച്ചുകള്‍ വന്നു . 'നീയോക്കെയാടാ ഇനി എല്ലാത്തിനും ഇറങ്ങേണ്ടത് '. ഒരു ജെറിയാട്രിക് മൂഡോടെ പലരും ജൂനിയേര്‍സിനോടു പറയാന്‍ തുടങ്ങി .പലരും മിതഭാഷികളായി . എന്നിട്ടും കോറിഡോറുകളില്‍ അവന്‍റെ സാന്നിധ്യമുണ്ടാകുമ്പോഴൊക്കെ ' ചുള്ളാ ലൈനൊന്നുമായില്ലേ ? ' എന്ന ചോദ്യത്തിന് മറുപടിയും കരുതി ജൂനിയേര്‍സ് തയ്യാറെടുത്തു നിന്നു . ഹൌസ് സര്‍ജന്‍സി ആയപ്പോഴേക്കും അവന്‍ തത്വ സംഹിതകളില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി . ' എടാ പെണ്ണും കാറുമൊക്കെ ഒരു ഗണത്തില്‍ പെടുത്താവുന്നവയാ . ഡോക്ടര്‍ എന്നു പറഞ്ഞാല്‍ പെണ്ണുങ്ങള്‍ എപ്പോഴും ലാവിഷ് .അതുകൊണ്ട് നീ കാറിന്‍റെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി .'
നാളുകള്‍ പിന്നെയും കടന്നു പോയി . അന്യസംസ്ഥാനത്തിലെ തിരക്കേറിയ നഗര വീഥിയിലൂടെ നടന്നുനീങ്ങവേ , അവന്‍ സഹപാ0ി യോട് ഇങ്ങനെ പറഞ്ഞു . ' മകനെ പെട്ടെന്നു തന്നെ ഒരു സ്പെഷ്യലിസ്റ്റ് ആയിക്കാണണം എന്ന സദ്ദുട്ദേശത്തോടു കൂടിയൊന്നുമല്ല ഈ പി .ജി യ്ക്ക്, ഫൈനാന്‍സ് മിനിസ്ട്രി വായ്പ അനുവദിച്ചത് ..... ഞാനേതവനെയെങ്കിലും ചികിത്സിച്ചു കൊന്നാല്‍ കേസിനു തരാന്‍ അങ്ങേര്‍ക്കു വയ്യത്രെ .'
കവറിലാക്കി തുട്ടുകള്‍ കൊണ്ടുവരുന്ന പേഷ്യന്സിന്‍റെ അനാവശ്യ ജാഡകളെ അവന്‍ എപ്പൊഴും നിരുല്‍സാഹപ്പെടുത്തിയിരുന്നു . ഒരിക്കല്‍ ഇത്തരമൊരു കവറു തുറന്ന് പരിശോധന പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം സ്നേഹത്തോടെ അവന്‍ പറഞ്ഞു . ' കുഴപ്പമൊന്നും ഉണ്ടാവില്ല . എങ്കിലും ഒരു MRI കൂടിയെടുത്താല്‍ നിങ്ങള്‍ക്കും സമാധാനം ....പിന്നെ എനിക്കും സമാധാനം .' അത്താഴ സമയത്ത് കാറിനൊപ്പം കിട്ടിയ പെണ്ണിനോട് അവന്‍ ചോദിച്ചു . ' താനിപ്പോഴും ഉടക്കു മൂഡിലാണോ ? ഇതുവരെയുള്ള എല്ലാ വഴക്കിനും ഉത്തരവാദി ഞാന്‍ തന്നെ സമ്മതിച്ചു . അല്ലെങ്കിലും പെണ്ണുങ്ങളുമായുള്ള ഡീലിങ്ങില്‍ ഞാന്‍ പണ്ടേ അല്‍പ്പം പുറകിലാണ് . എന്തായാലും ഈ വഴക്കിന്‍റെ പേരില്‍ താന്‍ കണ്‍സള്‍ട്ടെഷന്‍ ടൈം കുറയ്ക്കുന്നത് എനിക്കിഷ്ടമല്ല. മുന്നിലിരുന്നു കളിക്കുന്ന കൊച്ചു പിന്‍ഗാമിയുടെ കയ്യിലുള്ള വെളുത്ത പാവ വല്ലാതെ അലോസരപ്പെടുത്തിയെങ്കിലും അവന്‍ ആശയം മുഴുമിപ്പിച്ചു .
No comments:
Post a Comment